തിരുവനന്തപുരം കൊവിഡ് മുക്തം; സന്തോഷം അറിയിച്ച് ജില്ലാകളക്‍ടര്‍

സുബിന്‍ ജോഷി
ചൊവ്വ, 28 ഏപ്രില്‍ 2020 (21:39 IST)
ജില്ലയില്‍ കൊവിഡ് രോഗികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊവിഡിനെ തുരത്താന്‍ മുന്നിട്ടുനിന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.
 
കല്ലാട്ടുമുക്ക് സ്വദേശിക്ക് രോഗം ഭേദമായതിനെത്തുടര്‍ന്നാണ് ജില്ല കൊവിഡ് മുക്തമായത്. 
 
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുംതന്നെയില്ലെന്നു സന്തോഷപൂര്‍വം അറിയിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആളും രോഗമുക്തനായി മടങ്ങിയതിലൂടെയാണ് ഇത്. തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമ ബീവിയും വര്‍ക്കല സ്വദേശി ബൈജുവുമാണ് ചികിത്സ പൂത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഇരുവര്‍ക്കും ആശംസകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തെ അഭിനന്ദിക്കുന്നു.
 
നിങ്ങളാണ് ഹീറോസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments