Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ 4 പേർക്ക് കൊവിഡ്; ഏറ്റവും അധികം രോഗികളുള്ളത് കണ്ണൂരിൽ, കോട്ടയത്തും ഇടുക്കിയിലും ജാഗ്രത

കേരളത്തിൽ 4 പേർക്ക് കൊവിഡ്; ഏറ്റവും അധികം രോഗികളുള്ളത് കണ്ണൂരിൽ, കോട്ടയത്തും ഇടുക്കിയിലും ജാഗ്രത

അനു മുരളി

, ചൊവ്വ, 28 ഏപ്രില്‍ 2020 (18:19 IST)
സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 3, കാസർഗോട് 1 എന്ന നിലയിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കൊവിഡ് അവലോകനത്തിനു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 
 
സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിൽ. 359 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. മൂന്ന് പേരാണ് നിലവിൽ കേരളത്തിൽ മരണമടഞ്ഞത്. ഇതുവരെ 23980 സാമ്പിളുകൾ പരിശോധിച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
 
ഇന്നലെ പരിശോധിച്ച 3101 സാമ്പിളുകളിൽ 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 പേരുടെ പരിശോധന ഫലം വരാനുണ്ട്. 25 സാമ്പിളുകൾ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ക്വാറന്‍റൈനില്‍ അല്ല, മന്ത്രി മണിയെ തിരുത്തി ബിജിമോള്‍ എം എല്‍ എ