Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: ഇടുക്കിയില്‍ അതീവ ജാഗ്രത; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കൊവിഡ് 19: ഇടുക്കിയില്‍ അതീവ ജാഗ്രത; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജോര്‍ജി സാം

ഇടുക്കി , ചൊവ്വ, 28 ഏപ്രില്‍ 2020 (13:49 IST)
കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടി ജില്ലാ തലത്തില്‍ ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിലും, എല്ലാ താലൂക്ക് ഓഫീസുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ ഇടുക്കിയെ റെഡ്സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
 
അതേസമയം ഇടുക്കി ജില്ല തമിഴ്നാട് അതിര്‍ത്തി പങ്കിടുന്നതിനാല്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. ആളുകള്‍ സംഘം ചേരാതിരിക്കണം. മാസ്‌ക് ഉപയോഗിക്കണം. മുന്‍കരുതല്‍ നടപടികള്‍ എന്തെല്ലാം സ്വീകരിക്കാമോ അതെല്ലാം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും വ്യക്തമാക്കി.
 
ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ചുവടെ,
 
ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം - 04862 233111, 233130, 9383463036
തൊടുപുഴ താലൂക്ക് - 04862 222503, 9447029503
ദേവികുളം താലൂക്ക് - 04865 264231, 9497203044
ഉടുമ്ബന്‍ചോല താലൂക്ക് - 04868 232050, 9497501723
പീരുമേട് താലൂക്ക് - 04869 232077, 9544689114
ഇടുക്കി താലൂക്ക് - 04862 235361, 9447309697

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഹുൽ ചോക്‌സി ഉൾപ്പടെ 50 പേരുടെ 68,000 കോടിയുടെ വായ്‌പ ബാങ്കുകൾ എഴുതിതള്ളിയെന്ന് ആർബിഐ