നോവവാക്‌സ് കൊവിഡ് വാക്‌സിൻ കൊവിഡിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ 90 ശതമാനം കാര്യക്ഷമമാണെന്ന് പഠനം.യുഎസില്‍ വലിയ രീതിയില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചു. 90.4 ശതമാനമാണ് ഫലപ്രാപ്‌തിയെന്ന് കമ്പനി പ്രസ്‌താവനയിൽ പറയുന്നു.
യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളിലുള്ള 29,960 പേര്രിലാണ് പഠനം നടത്തിയത്. ഈ വര്‍ഷം മൂന്നാം പാദത്തോടെ വാക്‌സിന്റെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു. ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ നോവവാക്‌സ് വളരെ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ടതില്ല. ഇന്ത്യയിൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.