Publish Date: Tue, 01 Dec 2020 (20:11 IST)
Updated Date: Tue, 01 Dec 2020 (20:13 IST)
പാലക്കാട് ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നുമായി വന്ന മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 493 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും, 2 പേര്‍ കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, 29 പേര്‍ തൃശ്ശൂര്‍, 10 പേര്‍ കോഴിക്കോട്, 33 പേര്‍ എറണാകുളം, 83 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.