ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ദീപാവലി വരെ നീട്ടി: പ്രധാനമന്ത്രി

സുബിന്‍ ജോഷി
ചൊവ്വ, 30 ജൂണ്‍ 2020 (16:35 IST)
ലോക്ക് ഡൌണില്‍ ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് മാർഗരേഖ ലംഘിക്കുന്നവരെ തടയണമെന്നും മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
കോവിഡ് പ്രതിരോധത്തിൽ നമ്മള്‍ മെച്ചപ്പെട്ട നിലയിലാണ്. കൃത്യസമയത്ത് ലോക്ഡൗൺ ഏര്‍പ്പെടുത്തിയത് മരണനിരക്ക് കുറയാന്‍ കാരണമായി. ഭദ്രമായ നിലയിലാണ് ഇപ്പോള്‍ രാജ്യം - മോദി വ്യക്‍തമാക്കി. 
 
ആരോഗ്യകാര്യത്തിൽ ഓരോ പൗരനും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മറ്റ് രോഗങ്ങൾക്കെതിരെയും മുൻകരുതൽ ഉണ്ടായിരിക്കണം. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആ നിയമത്തിന് താഴെയാണുള്ളതെന്നും മോദി പറഞ്ഞു. 
 
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 90000 കോടി രൂപയാണ് അതിന്‍റെ ചെലവ്. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുകയാണ്. ആരും പട്ടിണി കിടക്കാൻ ഇടയുണ്ടാവരുത്. 80 കോടി കുടുംബങ്ങൾക്ക് അഞ്ചുകിലോ അരിയോ ഗോതമ്പോ നൽകും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments