Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യം കൊവിഡ് മുക്‍തമല്ല, എല്ലാവരും ജാഗ്രത പുലര്‍ത്തണം: പ്രധാനമന്ത്രി

രാജ്യം കൊവിഡ് മുക്‍തമല്ല, എല്ലാവരും ജാഗ്രത പുലര്‍ത്തണം: പ്രധാനമന്ത്രി

ജോണ്‍ കെ ഏലിയാസ്

, ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (18:50 IST)
രാജ്യം ഇപ്പോഴും കൊവിഡ് മുക്‍തമല്ലെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്‌സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്‌ചയുണ്ടാകരുതെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ മോദി പറഞ്ഞു.
 
കൊവിഡ് മുക്‍തി നിരക്കില്‍ ഇന്ത്യ ഏറെ മുന്നിലാണ്. മരണനിരക്കും കുറവാണ്. പക്ഷേ ഉത്‌സവസീസണ്‍ തുടങ്ങുന്നതോടെ വിപണികള്‍ സജീവമാകുന്നു. ലോക്ക് ഡൌണ്‍ അവസാനിച്ചു എങ്കിലും വൈറസ് പോയിട്ടില്ല. രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 

പത്തുകോടിയോളം ആളുകളില്‍ കൊവിഡ് പരിശോധന അടുത്തുതന്നെ പൂര്‍ത്തിയാകും. പരിശോധന വര്‍ദ്ധിപ്പിക്കുന്നത് കൊറോണവൈറസിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരും. കൊവിഡ് വാക്‍സിന്‍ തയ്യാറായാല്‍ ഉടന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് പെട്ടെന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും നരേന്ദ്രമോദി വ്യക്‍തമാക്കി. 

പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലദോഷത്തെ അകറ്റാം; ദിവസവും കുടിയ്ക്കുന്ന ചായയിൽ ഒരു ചേരുവകൂടി ചേർത്താൽ മതി !