Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ അൻപത് ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേയ്ക്കാം എന്ന് വിദഗ്ധ സമിതി

രാജ്യത്തെ അൻപത് ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേയ്ക്കാം എന്ന് വിദഗ്ധ സമിതി
, ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (07:22 IST)
ഡൽഹി: രാജ്യതതെ ജനസംഖ്യയിൽ അൻപത് ശതമാനം ആളുകൾക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേയ്ക്കാം എന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കൊവിഡ് വ്യാപനത്തിന്റെ വേഗത ഇതോടെ കുറയും എന്നും വിദഗ്ധ സമിതി പറയുന്നു. നിലവിൽ 75 ലക്ഷത്തൊളം ആളുകൾക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇത് 1.06 കോടിയായി ഉയരാം എന്ന് വിദഗ്ധ സമിതി ഹൂണ്ടിക്കാട്ടിയിരുന്നു.  
 
രാജ്യത്ത് 30 ശതമാനം ആളുകൾ കൊവിഡ് ബാധിരായി എന്നാണ് കണക്കാക്കപ്പെടുന്നത് ഫെബ്രുവരി ആകുമ്പോഴേയ്ക്കും ഇത് അൻപത് ശതമാനമായി ഉയരും എന്ന് വിദഗ്ധ സമിതി അംഗവും കൺപൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറുമായ മഹീന്ദ്ര അഗർവാൾ പറഞ്ഞു. ദുർഗപൂജ, ദീപാവലി തുടങ്ങിയ ഉത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം വർധിയ്ക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവ്: മുഖ്യമന്ത്രി