Publish Date: Fri, 27 Nov 2020 (19:03 IST)
Updated Date: Fri, 27 Nov 2020 (19:06 IST)
കൊവിഡ് വാക്സിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വാക്സിന്റെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
വാക്സിന്റെ നിര്‍മാണവും വിതരണത്തിനുള്ള സംവിധാനങ്ങളും വിലയിരുത്തുന്നതിനാണ് പ്രധാന മന്ത്രി എത്തുന്നത്. അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ വാക്സിന്റെ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.