Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്നുകള്‍ വീട്ടിലെത്തണോ? പൊലീസിനോട് പറഞ്ഞാല്‍ മതി !

Lockdown

അനിരാജ് എ കെ

കൊച്ചി , വെള്ളി, 3 ഏപ്രില്‍ 2020 (13:56 IST)
ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും ജീവന്‍ രക്ഷാമരുന്നുകള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ പൊലീസ്. ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ പൊലീസ് വകുപ്പ് സ്വീകരിച്ചുകഴിഞ്ഞതായി ഡി ജി പി ലോക്‍നാഥ് ബെഹ്‌റ അറിയിച്ചു. 
 
തിരുവനന്തപുരത്തും കൊച്ചിയിലും ഇതിനായി പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡി ജി പി വ്യക്‍തമാക്കി. 
 
ഇതോടൊപ്പം തന്നെ ഹൈവേ പട്രോള്‍ വാഹനങ്ങളും മരുന്നുകള്‍ എത്തിക്കുന്നതിനായി ഉപയോഗപ്പെടുത്താം. ഇത്തരം സേവനങ്ങള്‍ ലഭ്യമാകുന്നതിനായി 112ല്‍ ഡയല്‍ ചെയ്‌താല്‍ മതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോക്ലേറ്റ് കഴിച്ചാൽ ബുദ്ധി വർധിക്കും!