Webdunia - Bharat's app for daily news and videos

Install App

7 ദിവസത്തിനുള്ളില്‍ കൊവിഡ് മാറ്റും, അവകാശവാദവുമായി പതഞ്‌ജലി - മരുന്നിന് വില 545 രൂപ !

ജോര്‍ജി സാം
ചൊവ്വ, 23 ജൂണ്‍ 2020 (20:40 IST)
ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് 19 രോഗം പൂര്‍ണമായും സുഖപ്പെടുത്തുമെന്ന അവകാശവാദവുമായി യോഗ ഗുരു ബാബ രാംദേവ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നാണ് ഇതെന്നാണ് ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി കമ്പനി വ്യക്‍തമാക്കിയിരിക്കുന്നത്. 
 
‘കൊറോണില്‍ ആന്‍റ് സ്വാസരി’ എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കൊറോണ ബാധിതരില്‍ 100 ശതമാനം ഫലപ്രദമാണെന്നാണ് പതഞ്‌ജലിയുടെ അവകാശവാദം.
 
“ലോകം മുഴുവന്‍ കൊറോണ വൈറസിനുള്ള ഫലപ്രദമായ മരുന്നിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഞങ്ങള്‍ അഭിമാനപൂര്‍വ്വം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ് കൊവിഡ് രോഗം ഇല്ലാതാക്കുന്നതിനുള്ള ആദ്യ ആയുര്‍വേദ മരുന്ന്. പതഞ്‌ജലി റിസര്‍ച്ച് സെന്‍ററും നിംസും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്” - ബാബ രാംദേവ് വ്യക്‍തമാക്കി. 
 
മൂന്ന് മുതല്‍ ഏഴ് ദിവസം വരെയുള്ള കാലയളവുകൊണ്ട് കൊവിഡ് രോഗം 100 ശതമാനവും ഭേദമാക്കാന്‍ കഴിയുമെന്നാണ് ബാബ രാംദേവ് പറയുന്നത്. 280 രോഗികളില്‍ പരീക്ഷിച്ച് രോഗം പൂര്‍ണമായും ഭേദമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
 
30 ദിവസത്തേക്കുള്ള കൊറോണ കിറ്റിന് 545 രൂപയായിരിക്കും വില. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പതഞ്‌ജലി സ്റ്റോറുകളില്‍ മരുന്ന് ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments