Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക് ഡൌണ്‍: നടന്‍ ആത്‌മഹത്യ ചെയ്‌തു, ആത്‌മഹത്യാശ്രമം കണ്ട് ഭാര്യ അലറിവിളിച്ചിട്ടും കൊവിഡ് രോഗം സംശയിച്ച് അയല്‍ക്കാര്‍ സഹായിച്ചില്ല

Manmeet Grewal

ഗേളി ഇമ്മാനുവല്‍

മുംബൈ , തിങ്കള്‍, 18 മെയ് 2020 (08:03 IST)
സീരിയല്‍ നടന്‍ മൻമീത് ഗ്രേവാള്‍ (32) മുംബൈയില്‍ ജീവനൊടുക്കി. നവിമുംബൈ ഖാർഘറിലെ വസതിയിലാണ് നടന്‍ ആത്‌മഹത്യ ചെയ്‌തത്. ലോക്ഡൗണിൽ ഷൂട്ടിങ് നിലച്ചതിനെത്തുടർന്ന് വരുമാനം ഇല്ലാതായതാണ് മന്‍‌മീതിനെ ആത്‌മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
 
മന്‍‌മീത് ആത്‌മഹത്യയ്‌ക്ക് ശ്രമിക്കുന്നത് കണ്ട് ഭാര്യ അലറിവിളിച്ചെങ്കിലും അയല്‍‌ക്കാര്‍ സഹായത്തിനെത്തിയില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. മന്‍‌മീതിന് കൊവിഡ് രോഗമുണ്ടായിരിക്കുമെന്ന ധാരണയിലാണത്രേ അയല്‍ക്കാര്‍ സഹായിക്കാതിരുന്നത്.
 
ലോക്ക് ഡൌണ്‍ മൂലം മാസങ്ങളായി മന്‍‌മീതിന് സീരിയല്‍ ഷൂട്ടിംഗ് ഇല്ലായിരുന്നു. ഇതിനാല്‍ വീട്ടുവാടക പോലും നല്‍കാനാവാത്ത രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലായിരുന്നത്രേ അദ്ദേഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് തന്റെ 5 ഏക്കറിലെ കപ്പ സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍