Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകയിൽ കൊവിഡ് കേസുകളിൽ പത്ത് മടങ്ങിന്റെ വർധന, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

കർണാടകയിൽ കൊവിഡ് കേസുകളിൽ പത്ത് മടങ്ങിന്റെ വർധന, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും
, തിങ്കള്‍, 29 മാര്‍ച്ച് 2021 (17:39 IST)
കർണാടക തലസ്ഥാനമായ ബാംഗ്ലൂർ കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിൽ. ബെംഗളൂരുവിൽ മാത്രം ഞായറാഴ്‌ച രണ്ടായിരം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മാർച്ചിന്റെ തുടക്കത്തെ അപേക്ഷിച്ച് കർണാടകയിൽ കൊവിഡ് കേസുകളിൽ പത്ത് മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.
 
മഹാരാഷ്ട്ര,ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് സമാനമായി കർണാടകയിലും രണ്ടാം തരംഗം ശക്തമാണ്. ബെംഗളൂരു തന്നെയാണ് കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്നത്.മാർച്ച് മാസത്തിന്റെ തുടക്കത്തിൽ 300 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇത് 10 മടങ്ങായി വർധിച്ചിരിക്കുന്നു. ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട സ്ഥിതിയാണ്. മുൻകരുതലുകൾ ശക്തമായി സ്വീകരിക്കണം. എങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്