Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എഫ്‌ഐആർ; വാഹനം പിടിച്ചെടുക്കും, ലൈസൻസ് റദ്ദാക്കും

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എഫ്‌ഐആർ; വാഹനം പിടിച്ചെടുക്കും, ലൈസൻസ് റദ്ദാക്കും

ജോൺസി ഫെലിക്‌സ്

, ശനി, 8 മെയ് 2021 (13:56 IST)
എറണാകുളം ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി പോലീസ്. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും അവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ലോക്ക് ടൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ കൈക്കൊള്ളാനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്.
 
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. കർശനമായ പരിശോധനയാണ് കൊച്ചി നഗരത്തിൽ നടക്കുന്നത്. ജില്ലാ അതിർത്തികൾ ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. ഏറ്റവും അത്യാവശ്യമാണെങ്കിൽ മാത്രമാണ് അന്യജില്ലകളിൽ നിന്ന് വരുന്നവർക്ക് പ്രവേശനമുള്ളത്.
 
കഴിഞ്ഞ ഏഴുദിവസത്തിനിടയിൽ എറണാകുളം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 30.77 % ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിനെതിരെ പോരാടാന്‍ കൊവിഡ് ബ്രിഗേഡില്‍ പങ്കുചേരാം; രജിസ്‌ട്രേഷന്‍ ഇങ്ങനെ