Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് 19: നിങ്ങള്‍ ജിമ്മില്‍ പോകുന്നത് നിര്‍ത്തേണ്ടതുണ്ടോ?

കോവിഡ് 19: നിങ്ങള്‍ ജിമ്മില്‍ പോകുന്നത് നിര്‍ത്തേണ്ടതുണ്ടോ?

എബിന്‍ ഫിലിപ്പ്

, വെള്ളി, 13 മാര്‍ച്ച് 2020 (20:51 IST)
കോവിഡ് 19 പകരുമെന്നതുകൊണ്ട് കാരണം പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഏവരും നല്‍കുന്നുണ്ടല്ലോ. നിങ്ങള്‍ പതിവായി ജിമ്മില്‍ പോകുന്നവരാണെങ്കില്‍, അത് നിങ്ങളുടെ വീട്ടിലെ ജിം അല്ലെങ്കില്‍, ജിമ്മില്‍ പോക്ക് ഇപ്പോള്‍ ഒഴിവാക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.
 
പല ജിമ്മുകളും വേണ്ടത്ര ക്ലീന്‍ ആയി സൂക്ഷിക്കുന്നവയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, അനവധി പേര്‍ വര്‍ക്കൌട്ട് ചെയ്യുന്ന ഫിറ്റ്‌നസ് സ്റ്റുഡിയോകളില്‍ നിന്ന് കൊറോണ പകരാന്‍ സാധ്യത കൂടുതലാണ്. ഒരാള്‍ ഉപയോഗിക്കുന്ന ജിം എക്വിപ്‌മെന്‍റ് അടുത്തയാള്‍ ഉപയോഗിക്കുന്നതും മറ്റൊരാളുടെ വിയര്‍പ്പ് പറ്റിയ എക്വിപ്‌മെന്‍റുകളും ഇടങ്ങളും ഉപയോഗിക്കേണ്ടിവരുന്നു എന്നുള്ളതും അപകടകരമാണ്. കൊറോണ ബാധയുള്ള ഒരാള്‍ ജിമ്മിലെത്തിയാല്‍ അവിടെയുള്ള മറ്റുള്ളവരിലേക്ക് അത് വേഗത്തില്‍ പകരുമെന്നുള്ളത് മനസിലാക്കുക. 
 
എന്നാല്‍ വ്യായാമം ചെയ്യുന്നത് കൊറോണ പോലെയുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കും എന്നുമറിയുക. വ്യായാമം ചെയ്യുന്നത് ഒഴിവാക്കാതിരിക്കുക. സുരക്ഷിതമായ വ്യായാമത്തിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഓരോരുത്തരും ശ്രമിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഴുവൻ സമയവും കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു !