Publish Date: Tue, 01 Sep 2020 (12:48 IST)
Updated Date: Tue, 01 Sep 2020 (12:58 IST)
ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. ബാലസുബ്രമണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. പിതാവിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടതായും ഇതിന്റെ എക്‌സ്‌റേ ഫലങ്ങള്‍ ഡോക്ടര്‍മാര്‍ തനിക്ക് കാണിച്ചുതന്നതായും പിതാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും എസ്പി ചരണ്‍ പറഞ്ഞു.
കഴിഞ്ഞമാസം അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.