Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രതിരോധം: സ്വിറ്റ്‌സര്‍‌ലാന്‍ഡിലെ മലനിരകളില്‍ ഇന്ത്യന്‍ പതാക തെളിഞ്ഞു

കൊവിഡ് പ്രതിരോധം: സ്വിറ്റ്‌സര്‍‌ലാന്‍ഡിലെ മലനിരകളില്‍ ഇന്ത്യന്‍ പതാക തെളിഞ്ഞു

സുബിന്‍ ജോഷി

, ശനി, 18 ഏപ്രില്‍ 2020 (12:48 IST)
കൊവിഡ് പ്രതിരോധങ്ങള്‍ക്ക് ഇന്ത്യക്ക് പിന്തുണയുമായി സ്വിറ്റ്‌സര്‍‌ലാന്‍ഡ്. ഹിമാലയത്തില്‍ നിന്ന് ആല്‍പ്‌സിലേക്ക് നീളുന്ന സൗഹൃദമെന്ന കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥ ഗുര്‍ലീന്‍ കൌറാണ് 14690 ലൈറ്റുകള്‍കൊണ്ട് മാറ്റര്‍ഹോണ്‍ മലനിരകളില്‍ തെളിഞ്ഞ ത്രിവര്‍ണപതാകയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. സ്വിറ്റ്‌സര്‍‌ലാന്‍ഡിലെ പ്രമുഖ ലൈറ്റ് ആര്‍ട്ടിസ്റ്റായ ജെറി ഹോഫ്‌സ്റ്ററാണ് ഇത്തരമൊരു വിസ്മയം ഒരുക്കിയത്.
 
ഏകദേശം 800 മീറ്ററോളം ഉയരമുണ്ട് മാറ്റര്‍ ഫോണ്‍ മലയില്‍ തെളിഞ്ഞ ത്രിവര്‍ണപതാകയ്ക്ക്. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയിരിക്കുകയാണ്. 14,278 പേര്‍ക്കാണ് കൊറോണ പോസിറ്റീവായിരിക്കുന്നത്. 1991 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ഊര്‍ജിതമാക്കിക്കൊണ്ട് രാജ്യം സംസ്ഥാനങ്ങള്‍ക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. 
 
കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിന് 24,000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കി. രാജസ്ഥാന് പതിനായിരവും കര്‍ണാടകയ്ക്ക് 12,400 കിറ്റുകളും നല്‍കി. ഇന്നും നാളെയുമായി മറ്റു സംസ്ഥാനങ്ങളിലും കിറ്റ് വിതരണം പൂര്‍ത്തികരിക്കും.
 
അതേസമയം സ്വിറ്റ്‌സര്‍‌ലാന്‍ഡില്‍ നിലവില്‍ 18000 ത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം നിമിത്തം 430 മരണവും നടന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: വയനാട്ടില്‍ നിരീക്ഷണത്തിലിരുന്ന 758 പേര്‍ നിരീക്ഷണ കാലവധി പൂര്‍ത്തിയാക്കി