കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കൊവിഡ് വരുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പേർക്കും അത് ഗുരുതരമാകുന്നില്ല എന്നതാണ് ആശ്വാസം.