Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെയ് ഒന്ന് മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ

മെയ് ഒന്ന് മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ
, തിങ്കള്‍, 19 ഏപ്രില്‍ 2021 (19:59 IST)
അടുത്തമാസം ഒന്നാം തിയതി മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ എടുക്കാമെന്ന് പ്രധാനമന്ത്രി. ഇന്ന് രാജ്യത്തെ ഉന്നത ഡോക്‌ടർമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
 
നിലവിൽ കൊവിഡ് മുന്നണി പോരാളികൾക്കും 45വയസിന് മുകളിലുള്ളവർക്കുമാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ നൽകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 400പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി