തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കിണവൂര്‍, മെഡിക്കല്‍ കോളേജ്, മുട്ടട, ചെട്ടിവിളാകം, കുറവന്‍കോണം, നന്ദന്‍കോട്, കുന്നുകുഴി, പേരൂര്‍ക്കടയിലെ ആയൂര്‍കോണം പ്രദേശം, കൊടുങ്ങാനൂര്‍, ഹാര്‍ബര്‍, കണ്ണമ്മൂല, തൈക്കാട്, കരമന, പി.റ്റി.പി നഗര്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി മഠം, എയ്തുകൊണ്ടകാണി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, മാവുവിള, തിരുപുറം ഗ്രാമപഞ്ചായത്തിലെ പുലവാങ്ങല്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പോത്തന്‍കോട് ടൗണ്‍, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമണ്‍തുരുത്ത്, വിളയില്‍ക്കുളം, പുത്തന്‍തോപ്പ് നോര്‍ത്ത്, പുതുക്കുറിച്ചി നോര്‍ത്ത്, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കൊയ്തൂര്‍കോണം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനങ്കല്‍, പറണ്ടോട്, പുറുത്തിപ്പാറ, കരവാരം ഗ്രാമപഞ്ചായത്തിലെ ഞാറക്കാട്ടുവിള, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മൂന്നുമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നു കളക്ടര്‍ അറിയിച്ചു.
അതേസമയം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍(വലിയവിള, പ്ലാവിള, മീന്താങ്ങി പ്രദേശങ്ങള്‍), പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വാവരമ്പലം വാര്‍ഡ്(വാവരമ്പലം ജംഗ്ഷന്‍, ഇടത്തറ), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ചിട്ടിയൂര്‍കോട്, അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്, ഇരുമ്പ, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പാവതിയന്‍വിള, നെടുവന്‍വിള, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.