Publish Date: Wed, 30 Sep 2020 (16:46 IST)
Updated Date: Wed, 30 Sep 2020 (16:50 IST)
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തിരുവല്ലം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, മണ്ണന്തല, നാലാഞ്ചിറ, ആക്കുളം, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടുമേലേ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പൊന്നറ, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ മുദാക്കല്‍, ചെമ്പൂര്‍ എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.