Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ഭീതി: മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ശ്രീനു എസ്
ഞായര്‍, 26 ജൂലൈ 2020 (10:41 IST)
കൊവിഡ് വ്യാപനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ക്ക് എല്ലാ തലത്തിലും തീവ്ര ജാഗ്രത വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും ഇതിന് മുന്‍കൈ എടുക്കണം. സമ്പര്‍ക്കത്തി ലൂടെയുള്ള രോഗപ്പടര്‍ച്ചയും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളും കൂടിവരുന്ന പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തനവും  കടുത്ത വെല്ലു വിളി അഭിമുഖീകരിക്കുകയാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു .
 
വാര്‍ത്തകളുടെ കവറേജില്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്ക് പലപ്പോഴും പ്രായോഗിക തടസ്സങ്ങള്‍ നേ രിടുകയാണ് . ആളുകളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍പോലും വാര്‍ത്താ സമ്മേളനങ്ങളും മറ്റും നടക്കുന്നു . ദൃശ്യ മാധ്യമ പ്ര വര്‍ത്തകരാണ് ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത് . കാമറയും മറ്റും സജ്ജീകരിക്കുതിന് സ്ഥലസൗകര്യം കുറവായ ഇടങ്ങളില്‍പ്പോലും പലപ്പോഴും വാര്‍ത്താസമ്മേളനങ്ങള്‍ നടക്കുന്നുണ്ട് . ഈ സാഹചര്യത്തില്‍ വാര്‍ത്ത സമ്മേളനങ്ങളും മറ്റും മതിയായ സുരക്ഷാ സൗകര്യ ങ്ങളോടെ ക്രമപ്പെടുത്തുന്നതിന് നേതാക്കള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തുറന്ന കത്തില്‍ അവര്‍ അഭ്യര്‍ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments