Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: തേക്കിന്‍മൂട് ബണ്ട് കോളനിയില്‍ ആശങ്കയേറുന്നു

കൊവിഡ്: തേക്കിന്‍മൂട് ബണ്ട് കോളനിയില്‍ ആശങ്കയേറുന്നു

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , ചൊവ്വ, 4 ഓഗസ്റ്റ് 2020 (11:56 IST)
തലസ്ഥാന നഗരിയിലെ കോവിഡ് വ്യാപനം ഉയരുന്നതു അധികാരികള്‍ക്ക് തലവേദന ആയതിനൊപ്പം തേക്കിന്‍മൂട് ബണ്ട്  കോളനിയിലെ വ്യാപനം ആശങ്കയേറ്റുന്നു. ഇവിടത്തെ കോവിഡ് വ്യാപനം അതിവേഗത്തില്‍ ഉണ്ടാവുന്നതിനു തെളിവാണ് കേവലം അഞ്ചു ദിവസം കൊണ്ട് ഇവിടെ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
 
എല്ലാവര്ക്കും സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത് എന്ന കാര്യം ആരോഗ്യ വകുപ്പ് അധികാരികള്‍ക്കൊപ്പം നഗരസഭയെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ രോഗ പ്രതിരോധത്തിന് ഇവിടത്തെ ഇടുങ്ങിയ വഴികളും തൊട്ടുതൊട്ടുള്ള വീടുകളും വെല്ലുവിളികളാണ്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു സ്ത്രീയ്ക്കാണ്  രോഗ രക്ഷണങ്ങള്‍ ആദ്യം പ്രകടമായത്. തുടര്‍ന്ന് ഇവരുടെ  സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന  പന്ത്രണ്ട് പേരെ പരിശോധിച്ചപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. എന്നാല്‍ തുടര്‍ന്ന് ഇവര്‍ക്കൊപ്പം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെ പരിശോധിച്ചപ്പോള്‍ മിക്കവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
കുന്നുകുഴി, പട്ടം വാര്‍ഡുകളുടെ അതിര്‍ത്തിയിലുള്ള ബണ്ട് കോളനിയില്‍  112 കുടുംബങ്ങളിലായി 600 പേരാണുള്ളത്. രോഗബാധ വീണ്ടും അതിക്രമിക്കാതിരിക്കാന്‍ നഗരസഭയും അധികാരികളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിവിടെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്തു കോവിഡ് പ്രതിരോധ നിര്‍ദേശ ലംഘനം; 113 പേര്‍ക്കെതിരെ കേസ്