Select Your Language

Notifications

webdunia
webdunia
webdunia
webdunia

Covid in UAE: യുഎഇയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, പുതിയ കണക്കുകള്‍ ഇങ്ങനെ

ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 2,341 പേര്‍

UAE Covid Numbers August 28
, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:47 IST)
UAE Covid Numbers: യുഎഇയില്‍ കോവിഡ് ആശങ്ക അകലുന്നു. ഞായറാഴ്ച രാജ്യത്ത് 534 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 649 പേര്‍ രോഗവിമുക്തരായി. കോവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19,333 സജീവ കോവിഡ് കേസുകളാണ് യുഎഇയില്‍ ഉള്ളത്. ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം യുഎഇയിലെ ആകെ കോവിഡ് ബോധിതരുടെ എണ്ണം 1,013,865 ആയി. ആകെ രോഗവിമുക്തര്‍ 992,665. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 2,341 പേര്‍. തുടര്‍ച്ചയായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു അടുത്തായിരുന്നു. ഇതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി 600 ല്‍ താഴെയെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 87311 ആയി കുറഞ്ഞു