ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം, ഇറ്റലിയിലേക്ക് മെഡിക്കൽ സംഘം പോകും, രോഗബാധ ഇല്ലാത്തവരെ ഇന്ത്യയിലെത്തിക്കും: വി മുരളീധരൻ

Webdunia
ബുധന്‍, 11 മാര്‍ച്ച് 2020 (13:33 IST)
ഡൽഹി: രാജ്യത്ത് കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. കോറോണ വൈറസ് ബാധ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉള്ളവർക്ക് മത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാനാകു. കോവിഡ് 19 ബാധയെ തുടർന്ന് യുദ്ധസമനമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു നടപടി എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
 
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ പരിശോധിക്കന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കും. ഇവരിൽ വൈറസ് ബാധയില്ലാത്തവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കും. മറ്റുള്ളവരെ ഇറ്റലിയിൽ തന്നെ ചികിത്സിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. രോഗബാധയില്ല എന്ന സർട്ടിഫിക്കറ്റ് നൽകാൻ ഇറ്റലിയിലെ ഡോക്ടർമാർ തയ്യാറാവാത്ത സാഹചര്യം ഉണ്ട്. അതിനാലാണ് ഇന്ത്യയിൽനിന്നും പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുന്നത്. 
 
രോഗബാധയുള്ളവരെയും ഇല്ലാത്തവരെയും ഒരു വിമാനത്തിൽ കൊണ്ടുവരുന്നത് പ്രായോഗികമല്ല. കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശകര്യ മന്ത്രാലയം ഒന്നും ചെയ്യുന്നില്ല എന്ന വാദം തെറ്റാണ് എന്നും വി മുരളീധരൻ പറഞ്ഞു. ഇറാനിൽ നിന്നുമുള്ള ഇന്ത്യക്കാരെ തിരികെ എത്തിച്ചത് ഉൾപ്പടെ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നാൽ ഇത് ദിവസവും മാധ്യമങ്ങളിൽ വാർത്തയാക്കുന്ന പതിവ് മന്ത്രാലയത്തിന് ഇല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments