കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ഇന്ത്യ പ്രവേശനവിലക്കേർപ്പെടുത്തി.ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ വിലക്കേർപ്പേടുത്തിയത്.നേരത്തെ വിസ അനുവദിച്ചവർ ഇതുവരെയും ഇന്ത്യയിൽ എത്തിയില്ലെങ്കിൽ അത്തരക്കാരുടെ വിസയും റദ്ദ് ചെയ്യും.
2020 മാര്‍ച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിന്‍ ദക്ഷിണ കൊറിയ ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച ഇ-വിസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിലേക്ക് പ്രവേശിക്കാത്തവരുടേയും വിസ റദ്ദാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 5നോ അതിനുമുൻപോ വിസ ലഭിച്ച ചൈനയിൽ നിന്നുള്ളവർക്കും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഫെബ്രുവരി ഒന്ന് മുതൽ ചൈന,ഇറ്റലി,ഇറാൻ,ദക്ഷിണ കൊറിയ,ജപ്പാൻ,ഫ്രാൻസ്,ജർമ്മനി,സ്പെയിൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച വിദേശപൗരന്മാർക്കും ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ലോകമെമ്പാടും നൂറിലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ഇന്ത്യക്കാർക്കായി പുതിയ മാർഗ്ഗനിർദേശങ്ങളും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.കടൽ,കര, വ്യോമയാനം തുടങ്ങി മൂന്ന് തരത്തിലുള്ള യാത്രകൾക്കും ഈ വിലക്ക് ബാധകമാണ്.