Publish Date: Thu, 11 Mar 2021 (17:29 IST)
Updated Date: Thu, 11 Mar 2021 (17:31 IST)
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍. ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍. ആന്‍ജെയിന, രക്താതിമര്‍ദ്ദം, പ്രമേഹം ചികിത്സായിലുള്ളവര്‍. അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍.
വൃക്ക, കരള്‍, ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍. ഡയാലിസിസിന് വിധേയമാകുന്നവര്‍. ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍. സിറോസിസ് മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍.