Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് ചൂട് ഉയരുമ്പോള്‍ യുഡിഎഫിനെ 'പാട്ടുംപാടി' ജയിപ്പിക്കാന്‍ വിഷ്ണുനാഥ്

തിരഞ്ഞെടുപ്പ് ചൂട് ഉയരുമ്പോള്‍ യുഡിഎഫിനെ 'പാട്ടുംപാടി' ജയിപ്പിക്കാന്‍ വിഷ്ണുനാഥ്

ശ്രീനു എസ്

, വ്യാഴം, 11 മാര്‍ച്ച് 2021 (12:34 IST)
പുറത്ത് തിരഞ്ഞെടുപ്പിന്റെ ചൂടുയരുമ്പോള്‍ അകത്ത് പാട്ടിന്റെ കരുത്തുകാട്ടി എഐസിസി സെക്രട്ടറിയും കെപിസിസി വൈസ് പ്രസിഡന്റുമായ പിസി വിഷ്ണുനാഥ്. 
''പോന്നിടൂ പോര്‍ക്കളം മാറ്റിമറിക്കാം
 പോരടിച്ചു കൊടിപിടിച്ചു ഭേരി മുഴക്കാം
 കാഹളം മാറ്റൊലിക്കും ജാഥനയിക്കാം
 ഇടിനാദമായിരമ്പിടും വീഥി തെളിക്കാം''
 
യുവമാധ്യമ പ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ട എഴുതി പ്രശസ്ത സംഗീത സംവിധായകന്‍ പ്രകാശ് അലക്സ് ഈണം നല്‍കിയ ഗാനമാണ് വിഷ്ണുനാഥ് ആലപിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഗാനങ്ങളിലൊന്ന് കൂടിയാണ് ഈ തീം സോങ്. ഗാനത്തിന്റെ വരികളും സംഗീതവും കേട്ടപ്പോള്‍, സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ പാടിനോക്കാമെന്ന് തോന്നിയെന്ന് വിഷ്ണുനാഥ് പറയുന്നു.
 
നേരത്തെ മായാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വ. സന്തോഷ് കെ നായര്‍ നിര്‍മിച്ച ഹ്രസ്വചിത്രത്തിലുള്‍പ്പെടെ വിഷ്ണുനാഥ് പാടിയിരുന്നു.
ചാനല്‍ ചര്‍ച്ചകളിലും പ്രസംഗവേദികളിലും നില്‍ക്കുന്നതിനേക്കാള്‍ ടെന്‍ഷനോടെയാണ് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നതെന്ന് വിഷ്ണുനാഥ് പറയുന്നു. ഗാനം ഉടന്‍ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയാന്‍ മാത്രം എന്‍റെ ബുദ്ധിക്ക് തകരാറൊന്നുമില്ല” - വ്യാജപ്രചരണത്തിനെതിരെ ഇന്നസെന്‍റ്