Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ ദിവസേന 1.25 ലക്ഷം പേര്‍ക്ക് നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ ദിവസേന 1.25 ലക്ഷം പേര്‍ക്ക് നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ശ്രീനു എസ്

, വെള്ളി, 19 മാര്‍ച്ച് 2021 (17:10 IST)
ഡല്‍ഹിയില്‍ കൊവിഡ് വാക്സിനേഷന്‍ സമയം രാത്രി ഒന്‍പതുമണിവരെയാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നിലവില്‍ രാവിലെ ഒന്‍പതുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് വാക്സിനേഷന്‍ സമയം. വാക്സിനേഷന്റെ എണ്ണം കൂട്ടുന്നതിനുവേണ്ടിയാണ് സമയം ദീര്‍ഘിപ്പിക്കുന്നത്. നിലവില്‍ 30000-40000 വരെയാണ് ദിവസവും വാക്സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം. ഇത് വര്‍ധിപ്പിച്ച് ദിവസേന 1.25 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
500കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വാക്സിനേഷന്‍ നടക്കുന്നത്. ഇത് 1000ആക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കണ്ണും ചുണ്ടും വെട്ടിത്തിളങ്ങും; നെയ്പ്രയോഗത്തില്‍