Publish Date: Fri, 19 Mar 2021 (10:00 IST)
Updated Date: Fri, 19 Mar 2021 (10:06 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്. കൂടാതെ രോഗം മൂലം 154പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,14,331 ആയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,59,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,654 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നുവരുടെ എണ്ണം 2,71,282 ആണ്.