മാനന്തവാടിയിലെ 2 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ് പി ക്വാറന്റൈനില്‍; 50 പൊലീസുകാര്‍ നിരീക്ഷണത്തില്‍

ജോര്‍ജി സാം

വ്യാഴം, 14 മെയ് 2020 (13:39 IST)
മാനന്തവാടിയിലെ രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് എസ് പി ക്വാറന്റൈനിലായി. ഇതോടെ ജില്ലയില്‍ 50 പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്. ഡിവൈഎസ്‌പിയുടെ അടക്കം സാമ്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കും.
 
പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. പരാതികള്‍ ഇമെയില്‍ വഴി അയച്ചാല്‍ മതിയാകും. നിലവില്‍ പൊലീസ് സ്റ്റേഷനില്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടാകുകയുള്ളു. 
 
പിപിഇ കിറ്റ് ധരിച്ച രണ്ടുപൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് ഒഴിവാക്കാനാകാത്ത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്റ്റേഷനിലുള്ളത്. ജില്ലാ പൊലീസ് മേധാവി ക്വാറന്റൈനിലായതോടെ അഡീഷണല്‍ എസ് പിക്ക് പ്രത്യേകചുമതല നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊവിഡ് പ്രതിരോധം: മലപ്പുറത്ത് നഴ്‌സുമാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി