ഉത്തരകൊറിയയില്‍ ഇതുവരെ ഒരാള്‍ക്കുപോലും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൊവിഡ് ലോകത്ത് ചെറിയ രീതിയില്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ ഉത്തരകൊറിയ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. രാജ്യത്തില്‍ പതിനായിരത്തിലധികം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒരാളില്‍ പോലും കൊവിഡ് ബാധ കഴിഞ്ഞ മാസം അവസാനം വരെയും കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കഴിഞ്ഞ മാസം പകുതിമുതല്‍ 161പേരെ ക്വാറന്റൈന്‍ ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയാണ് ഉണ്ടായത്.