തപ്പിത്തടഞ്ഞ് ധവാന്‍ ! മൂന്നാംകളി കുളമാക്കുമോ?

അനില്‍ പ്രഭാകര്‍
വ്യാഴം, 9 ജനുവരി 2020 (18:52 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്‍റി20 മത്‌സരം ഇന്ത്യ ഈസിയായി ജയിച്ചെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോം ഔട്ടിലാണെന്നത് ഇന്ത്യയ്ക്ക് ആശങ്കയുണര്‍ത്തുന്നു. വളരെ കഷ്‌ടപ്പെട്ടാണ് ഓരോ റണ്ണും ധവാന്‍ സ്കോര്‍ ചെയ്യുന്നത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ അനായാസം ബൌണ്ടറികള്‍ പായിക്കുമ്പോള്‍ ധവാന്‍ ക്രീസില്‍ നട്ടം തിരിയുകയായിരുന്നു.
 
29 പന്തുകള്‍ നേരിട്ട് 32 റണ്‍സായിരുന്നു ശിഖര്‍ ധവാന്‍ നേടിയത്. രാഹുല്‍ അടിച്ചുപറത്തുമ്പോള്‍ ധവാന്‍ റണ്‍സ് നേടാനാകാതെ വിഷമിച്ചു. പുറത്താകാതെ പിടിച്ചുനില്‍ക്കാന്‍ നടത്തിയ വലിയ ശ്രമം കൊണ്ടുമാത്രമാണ് ധവാന് 32 റണ്‍സ് വരെയെങ്കിലും എത്താന്‍ കഴിഞ്ഞത്. അതിനിടെ രണ്ടുബൌണ്ടറികള്‍ മാത്രമാണ് ധവാന്‍ സ്വന്തമാക്കിയത്.
 
കേരളത്തിന്‍റെ അഭിമാനതാരമായ സഞ്‌ജു സാംസണ്‍ അവസരം കിട്ടാതെ കാത്തിരിക്കുമ്പോഴാണ് ഫോമില്ലാതെ ഉഴറുന്ന ധവാനെ ഓപ്പണറായി ഇറക്കുന്നത്. മൂന്നാം ട്വന്‍റി 20യിലും ഓപ്പണറായി ധവാന്‍ തന്നെയെത്തും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ജയത്തിനായി രണ്ടും കല്‍പ്പിച്ചിറങ്ങുന്ന ശ്രീലങ്കയ്ക്ക് മുന്നില്‍ ഫോം ഔട്ടായ ധവാന്‍റെ പ്രകടനം എങ്ങനെയായിരിക്കും എന്ന് കാത്തിരുന്ന് കാണാം.
 
പുനെയില്‍ നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഫൈനലിന് തുല്യമാണ്. ജയിച്ചാല്‍ കിരീടം നേടാം. പരാജയപ്പെട്ടാല്‍ പരമ്പര സമനിലയാകും. ശിഖര്‍ ധവാന്‍ മുട്ടിക്കളി തുടര്‍ന്നാല്‍ അത് ബാധിക്കുന്നത് ഇന്ത്യയുടെ വിജയപ്രതീക്ഷയെത്തന്നെയാവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments