ആറു വർഷമായി തന്റെ വീട്ടിൽ ജോലിക്കാരിയായി നിന്നിരുന്ന ഒഡീഷ സ്വദേശിനിയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഡീഷയിലെ ജാജ്പുർ സ്വദേശിനിയാണ് 49കാരിയായ സരസ്വതിയുടെ മൃതദേഹമാണ് ഗംഭീർ മുൻകൈ എടുത്ത് സംസ്കരിച്ചത്. ദീർഘനാളായി പ്രമേഹവും രക്തസമ്മർദ്ദവും ഇവരെ അലട്ടിയിരുന്നു. ഏപ്രിൽ 21നാണ് ഇവർ മരണമടഞ്ഞത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെയാണ് അന്ത്യകർമങ്ങൾ നിർവഹിക്കാൻ ഗംഭീർ തീരുമാനിച്ചത്. ഗംഭീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവർക്ക് അന്ത്യകർമങ്ങൾ ചെയ്യേണ്ടത് എന്റെ കർത്തവ്യമായിത്തന്നെ കാണുന്നുവെന്നാണ് ഗംഭീർ കുറിച്ചത്.