Webdunia - Bharat's app for daily news and videos

Install App

ധോണിയും കോഹ്ലിയും സഞ്ജുവിന്റെ എതിരാളി!

ചിപ്പി പീലിപ്പോസ്
ബുധന്‍, 29 ജനുവരി 2020 (11:09 IST)
ഐപിഎല്ലിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ പോരാട്ടം സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിസിസിഐ. ഇതോടെ, ഐപിഎല്ലില്‍ ഒരിക്കൽ പോലും ഒരുമിച്ച് കളിച്ചിട്ടില്ലാത്ത എം എസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് കളിക്കാനൊരുങ്ങുകയാണ്.
 
ഇതിന്റെ ഭാഗമായി ഐപിഎല്‍ ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ടീമുകള്‍ രൂപീകരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്നാകും ഒരു ടീം ഉണ്ടാക്കുക.
 
ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ടാമത്തെ ടീമിനെയും കണ്ടെത്തും.
 
ധോണിയും കോലിയും രോഹിത്തും വാര്‍ണറും ഒരുമിച്ച് കളിക്കുമെന്നാണ് റിപ്പോർട്ട്. കെ എല്‍ രാഹുല്‍, ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരടങ്ങിയതാകും രണ്ടാമത് ടീം. ധോണിയുടെയും കോഹ്ലിയുടേയും എതിർ ടീമിലാണ് സഞ്ജു സാംസൺ ഉള്ളത്. ഇവർക്കെതിരെ സഞ്ജുവും ടീമും മത്സരിക്കും.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments