Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 46ആം പിറന്നാൾ

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 46ആം പിറന്നാൾ
, ബുധന്‍, 24 ഏപ്രില്‍ 2019 (14:18 IST)
ഇന്ത്യൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട ആരവം ഒരു പക്ഷേ സച്ചിൻ, സച്ചിൻ എന്നായിരിക്കും. സച്ചിൻ രമേശ് ടെൻഡുൽക്കർ എന്ന ഇതിഹാസ ക്രിക്കറ്റ് താരത്തിന് ആരാധകരുടെ ഉള്ളിലുള്ള സ്ഥാനം അത്രത്തോളം വലുതാണ്. ആ ഇതിഹാസം ഇന്ന് 46ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1973ൽ മുബൈയിലെ ദാദറിലാണ് സച്ചിന്റെ ജനനം.
 
സച്ചിന്റെ പിതാവ് രമേശ് ടെൻഡുൽക്കർ പ്രശസ്ത മറാത്തി നോവലിസ്റ്റായിരുന്നു. സച്ചിൻ ദേവ് ബർമൻ എന്ന സഗീതജ്ഞനോടുള്ള ആരാധനയാണ് മകന് സച്ചിൻ എന്ന് പേര് നൽകാൻ പിതാവ് രമേശ് ടെൻഡുൽക്കറിനെ പ്രേരിപ്പിപ്പിച്ചത്. ബാറ്റും ബോളും തമ്മിൽ ഉരയുമ്പോൾ ഗ്യാലറിയിൽ നിന്നും ഉയരുന്ന ആരവ സംഗീതമാണ് പക്ഷേ സച്ചിനെ മോഹിപ്പിച്ചത്.
 
സ്കൂളിലെ മികച്ച ക്രിക്കറിൽനിന്നും ലോകത്തിന്റെ ക്രിക്കറ്റ് ദൈവമായി സച്ചിൻ വളർന്നു. 16ആം വയസിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഉയർക്കകളിൽ അഹങ്കരിക്കാതെയും വീഴ്ചകളിൽ പതറാതെയും സച്ചിൻ ക്രികറ്റ് ലോകം കീഴടക്കി. 
 
മറികടക്കൽ അസധ്യമെന്ന് തോന്നിക്കുന്ന വലിയ റെക്കോർഡുകൾ ബാക്കി വച്ചാണ് സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 200 ടെസ്റ്റ് മത്സരങ്ങൾ, 100 അന്താരാഷ്ട്ര സെഞ്ച്വറികൾ, 34,357 ഇന്റർനാഷ്ണൽ റൺസ് എന്നീ റെക്കോർഡുകൾ ഇപ്പോഴും സച്ചിന്റെ കയ്യിൽ ഭദ്രമാണ്. ആറ് ലോകകപ്പ് ടീമിൽ അംഗമായിരുന്നു സച്ചിൻ. ഒടുവിൽ 2011ൽ വാംഗഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചതോടെ സച്ചിൻ ലോകകപ്പ് കിരീഡവും ഉയർത്തി. 
 
ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതും സച്ചിനെന്ന ഇതിഹാസം തന്നെ. 2010ൽ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തിൽ 147 ബോളിൽ 200 റൺസ് അടിച്ച് സച്ചിൻ പുറത്താകാതെ നിന്നു. ഹോം ഗ്രൌണ്ടായ വാംഗഡെയിൽ നടന്ന 200ആം ടെസ്റ്റ് മാച്ചിലാണ് സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമികുന്നത്. പിന്നീട് ഐപി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കരുത്തായി മറി സച്ചിൻ 2334 റൺസാണ് സച്ചിൻ ഐ പി എല്ലിൽ സ്വന്തമാക്കിയിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട് കൊച്ചമ്മേ, വീടുതുറന്നു നോക്കണം‘, അരുംകൊലക്ക് ശേഷം വീട്ടുടമസ്ഥന്റെ സഹോദരിയെ വിളിച്ച് 70കാരൻ പ്രഭാകരൻ പറഞ്ഞതിങ്ങനെ