Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്യൂരിറ്റി ജീവനക്കാരനായ അച്ഛൻ വീട്ടിലില്ലാത്തപ്പോൾ കാമുകനുമൊത്ത് അമ്മ വീട്ടിൽ, സമനില തെറ്റിയ മകൻ അമ്മയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി

സെക്യൂരിറ്റി ജീവനക്കാരനായ അച്ഛൻ വീട്ടിലില്ലാത്തപ്പോൾ കാമുകനുമൊത്ത് അമ്മ വീട്ടിൽ, സമനില തെറ്റിയ മകൻ അമ്മയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി
, ബുധന്‍, 24 ഏപ്രില്‍ 2019 (11:00 IST)
അമ്മയുടെ കാമുകനെ 25കാരനായ മകൻ കൊലപ്പെടുത്തി. മുബൈയിലെ മുലുന്ദിലാണ് സംഭവം ഉണ്ടായത്. 25കാരൻ വീട്ടിൽ തിരികെ എത്തിയപ്പൊൽ അമ്മയെ കാമുകനുമൊത്ത് കാണപ്പെടുകയായിരുന്നു. ഇതോടെ ക്ഷുപിതനായ മകൻ 55കാരനെ ക്രൂരമായി കൊലപ്പെടുത്തി.
 
രവി ഖാട്ട് എന്ന 25കാരനാണ് 55കാരനായ ദേവേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയത്. രവി അമ്മക്കും അച്ഛനും ഒപ്പം മുലുന്ദിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇയളുടെ അച്ഛൻ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ വീട്ടിൽ ചെറിയ രീതിയിൽ മെസ്സ് നടത്തുന്നുണ്ട്.
 
മെസ്സ് വീട്ടിൽ തന്നെയാണ് എന്നതിനാൽ ഭക്ഷണം കഴിക്കുന്നതിനായി നിരവധി പേർ വീട്ടിൽ വരാറുണ്ട്. ഓട്ടോ ഡ്രൈവറായ ദേവേന്ദ്ര സിംഗ് ഇടക്കിടെ വീട്ടിൽ വന്നു പോകുന്നത് രവി നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അമ്മയെ ദേവേന്ദ്ര സിംഗിനൊപ്പം കാണപ്പെടുകയായിരുന്നു. 
 
ഇതോടെ സമനില തെറ്റിയ രവി ദേവേന്ദ്ര സിംഗിനെ ക്രൂരമായി മർദിക്കാൻ തുടങ്ങി. രവിയുടെ തുടർച്ചയായ മർദ്ദനമേറ്റ് 15 മിനിറ്റിനുള്ളിൽ തന്നെ ദേവേന്ദ്ര സിംഗ് മരിക്കുകയായിരുന്നു. യുവാവിന്റെ അമ്മ തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ പൊലീസ് രവി ഖാട്ടിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്‍റെ ബിജെപി പ്രവേശനം; ബിജെപി നേതാക്കളെ ഫ്രീക്കന്മാരാക്കി ട്രോളന്മാർ;മോദി,അമിത് ഷാ എന്നിവരുടെ ഹെയർ സ്റ്റൈല്‍ മാറ്റി