Webdunia - Bharat's app for daily news and videos

Install App

അക്ഷയ് കൊടുങ്കാറ്റില്‍ ജമ്മുവിന്റെ കടപുഴകി; ര​ഞ്ജി ട്രോ​ഫിയില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം

ജമ്മു കശ്മീരിനെതിരെ 158 റൺസ് ജയം; നോക്കൗട്ട് സാധ്യത സജീവമാക്കി കേരളം

Webdunia
ശനി, 4 നവം‌ബര്‍ 2017 (11:38 IST)
ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ സീ​സ​ണി​ലെ മൂ​ന്നാം വി​ജ​യവുമായി കേരളം. തുമ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​മ്മു കശ്മീ​രി​നെതിരെ 158 റ​ണ്‍​സിനായിരുന്നു കേരളത്തിന്റെ ജയം. 
 
238 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കശ്മീരിന് കേവലം 79 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള താരം അക്ഷയ് കെസിയാണ് കേരളത്തിനായി തകര്‍പ്പന്‍ ജയം ഒരുക്കിയത്. ജ​യ​ത്തോ​ടെ കേ​ര​ളം ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി. 
 
അക്ഷയ്ക്ക് പുറമെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നിതീഷ്, സിജുമോന്‍ ജോസഫ് എന്നിവരും ജമ്മുകശ്മീര്‍ കുരുതിയില്‍ പങ്കാളികളായി. അഞ്ച് ഓവര്‍ മാത്രം എറിഞ്ഞ ബേസില്‍ തമ്പി ഒരു ഒരു വിക്കറ്റും വീഴ്ത്തി. കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 191 റ​ണ്‍​സിനാണ് എ​ല്ലാ​വ​രും പു​റ​ത്താ​യത്.
 
58 റ​ണ്‍​സ് നേ​ടി​യ രോ​ഹ​ൻ പ്രേം ​ആ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ണ്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ടു റ​ണ്‍​സി​നു പു​റ​ത്താകുകയും ചെയ്തു.  ഈ ​സീ​സ​ണി​ൽ മൂ​ന്നു ക​ളി​യി​ൽ ര​ണ്ടു വി​ജ​യ​വു​മാ​യി കേ​ര​ളം ഇ​തി​ന​കം 12 പോ​യി​ന്‍റ് നേ​ടി​യി​രു​ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Asia Cup 2025 - India Squad: അവര്‍ ദീര്‍ഘഫോര്‍മാറ്റിന്റെ താരങ്ങള്‍; ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം, ശ്രേയസ് കളിക്കും

Pakistan Team for Asia Cup 2025: 'സേവനങ്ങള്‍ക്കു പെരുത്ത് നന്ദി'; ബാബറിനെയും റിസ്വാനെയും ഒഴിവാക്കിയത് സൂചന

ആത്മവിശ്വാസം അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല, അതില്ലാതെ കളിക്കരുത്: മാസ് ഡയലോഗുമായി സഞ്ജു സാംസൺ

ബട്ട്‌ലറും ഫിൽ സാൾട്ടുമുള്ള ടീമിനെ നയിക്കുക 21 കാരൻ, ടി20 ലോകകപ്പിനുള്ള ഒരുക്കം തുടങ്ങി ഇംഗ്ലണ്ട്

Pakistan Asia Cup Team: ബാബറിന്റെയും റിസ്വാന്റെയും സമയം കഴിഞ്ഞു, ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

അടുത്ത ലേഖനം
Show comments