Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ സഹതാരങ്ങളുടെ ആഗ്രഹം കോഹ്‌ലി സാധിച്ചു കൊടുത്തു; ചിത്രങ്ങള്‍ പുറത്തുവിട്ടത് ധവാന്‍

ഒടുവില്‍ സഹതാരങ്ങളുടെ ആഗ്രഹം കോഹ്‌ലി സാധിച്ചു കൊടുത്തു; ചിത്രങ്ങള്‍ പുറത്തുവിട്ടത് ധവാന്‍

Team India
ന്യൂഡല്‍ഹി , വെള്ളി, 3 നവം‌ബര്‍ 2017 (14:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഡല്‍ഹിയിലെ ഹോട്ടല്‍ ഏറെ പ്രശസ്‌തമാണ്. രുചിയേറും വിഭവങ്ങള്‍ ഒരുക്കുന്നതിനൊപ്പം പല രാജ്യങ്ങളിലെ ഡിഷുകളും വിരാടിന്റെ നുയേവ ഹോട്ടലില്‍ ലഭ്യമാണെന്നതാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്.

ക്യാപ്‌റ്റന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന ഇന്ത്യന്‍ ടീം താരങ്ങളുടെ നീണ്ട നാളത്തെ ആഗ്രഹം കോഹ്‌ലി ഇപ്പോള്‍ സാധിച്ചു കൊടുത്തിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ജയം സ്വന്തമാക്കിയ ശേഷമായിരുന്നു കോഹ്‌ലി താരാങ്ങളെ വിരുന്നിന് ക്ഷണിച്ചത്.
webdunia

മുതിര്‍ന്ന താരവും ബോളറുമായ ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഡല്‍ല്‍ഹി ഫിറോസ്ഷാ കോട്ല മൈതാനത്ത് നടന്നത്. ഇതിന്റെ ഭാഗം കൂടിയായിട്ടാണ് കോഹ്‌ലി സഹതാരങ്ങള്‍ക്ക് സ്വന്തം ഹോട്ടലില്‍ വിരുന്ന് നല്‍കിയത്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും പരിശീലകനായ രവിശാസ്ത്രിയടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഹോട്ടലിലെ ആഘോഷം ധവാനടക്കമുള്ള താരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിടവാങ്ങല്‍ മത്സരത്തില്‍ നെഹ്‌റയുടെ അഭ്യാസം; കോഹ്‌ലി ഞെട്ടി, ആരാധകര്‍ക്ക് അതിശയം - ദൃശ്യങ്ങള്‍ വൈറലാകുന്നു