Webdunia - Bharat's app for daily news and videos

Install App

അശ്വിന്റെ ‘ബലൂൺ’ ബോൾ, അന്തം‌വിട്ട് ബാറ്റ്സ്മാൻ; വീഡിയോ

Webdunia
ചൊവ്വ, 23 ജൂലൈ 2019 (11:57 IST)
തമിഴ്നാട് പ്രീമിയർ ലീഗിൽ ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ രവിചന്ദ്ര അശ്വിന്‍ നടത്തിയ പെർഫോമൻസ് ശ്രദ്ധേയമാകുന്നു. ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ മധുരൈ ടീമിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍, അഭിഷേക് തന്‍വാറിനെ അശ്വിന്‍ മടക്കി. ഇതോടെ ഡിണ്ടിഗൽ ജയം ഉറപ്പിച്ചു. 
 
ഇരുപതാം ഓവറിൽ അശ്വിൻ എറിഞ്ഞ അഞ്ചാം പന്താണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. അശ്വിന്റെ കൈകളിൽ നിന്നും പറന്ന പന്ത് ബലൂണ്‍ കണക്കെ താഴ്ന്നിറങ്ങിയപ്പോൾ ബാറ്റ്സ്മാൻ ഒരു നിമിഷം സ്തബ്ധനായി. എങ്ങനെയടിക്കണമെന്ന സംശയമായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 
 
പന്തെറിയുന്നതിന് തൊട്ടുമുന്‍പുവരെ വലതു കൈ പിന്നിൽ നിശ്ചലമാക്കിയാണ് അശ്വിന്‍ ബോളെറിഞ്ഞത്. അശ്വിൻ നടത്തിയ ‘ബലൂൺ’ ബൌളിംഗ് ചർച്ചയായിരിക്കുകയാണ്. ബലൂണ്‍ കണക്കെ ഉയരത്തില്‍ നിന്നും സാവധാനം പറന്നിറങ്ങുന്ന പന്തിന് മുന്നില്‍ ബാറ്റ്‌സ്മാന് ഷോട്ടുകള്‍ തിരുത്തി തീരുമാനിക്കേണ്ട സമയമായിരുന്നു അത്. അവസാന പന്തിൽ കൂറ്റനടിക്ക് തയ്യാറായ ബാറ്റ്സ്മാനും ഇതുതന്നെയായിരുന്നു സംഭവിച്ചത്. 
 
പന്തിനെ ബൗണ്ടറിക്ക് മേലെ പറത്താന്‍ മനസ്സുകൊണ്ടു ഒരുങ്ങിയ മധുരൈ ബാറ്റ്‌സ്മാന്‍ കിരണ്‍ ആകാശിനെ കുഴക്കാന്‍ അശ്വിന്റെ ബലൂണ്‍ ബോളിന് കഴിഞ്ഞു. ഒരുനിമിഷം പകച്ചുപോയ ബാറ്റ്‌സ്മാന്‍ പന്തിനെ ലോങ് ഓണിലൂടെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബൗണ്ടറിക്കരികില്‍ ഫീല്‍ഡറുടെ കൈയ്യില്‍ പന്ത് ഭദ്രമായി എത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments