Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യാ-പക് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറാവണം; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യാ-പക് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറാവണം; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
, ചൊവ്വ, 1 മെയ് 2018 (11:46 IST)
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന്‌ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. നിലവിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ത്യ താല്പര്യം പ്രക്സടീപ്പിക്കുന്നില്ലെന്നും. 2014ൽ ഇരു ക്രിക്കറ്റ് ബോർഡുകളും ഒപ്പിട്ട കരാർ പാലിക്കാൻ ബി സി സി ഐ തയ്യാറാകണം എന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം.
 
രണ്ട് ക്രിക്കറ്റ് ബോർഡുകളും തമ്മിൽ 2015നും 2023നും ഇടയിൽ നടക്കേണ്ട എട്ട്  വർഷത്തെ ക്രിക്കറ്റ് പരമ്പരകൾക്ക് ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഇതിനു നഷ്ടപരിഹാരമായി 60 ദശലക്ഷം ഡോളർ നൽകണമെന്നും കാട്ടി പാകിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസലിനെ സമീപിച്ചിരുന്നു.
 
യു എ ഇ പോലുള്ള നിഷ്പക്ഷ വേദികളിൽ കുറഞ്ഞത് രണ്ട് പരമ്പരകൾക്കെങ്കിലും ഇന്ത്യ തയ്യാറാവണം എന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇന്ത്യാ പാകിസ്ഥാൻ ബന്ധത്തിൽ ഉലച്ചിലുണ്ടായ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ കേന്ദ്ര സർക്കാർ വിലക്കിയതിനെ തുടർന്നാണ് ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ നടത്തേണ്ടതില്ല എന്ന് തീരുമാനത്തിലേക്ക് ബി സി സി ഐ എത്തിച്ചേർന്നത്. 
 
ഏഷ്യ കപ്പ് പോലുള്ള മറ്റുരാജ്യങ്ങൾ കൂടീ പങ്കെടുക്കുന്ന മത്സരങ്ങളല്ലാതെ ഇനി പാകിസ്ഥാനുമായി മത്സരങ്ങൾക്ക് സാധ്യതയില്ല എന്നാണ് ബി സി സി ഐ വ്യക്തമാക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിപ്പ് തുടർന്ന് ചെന്നൈ; പൊരുതിത്തോറ്റ് ഡൽഹി