Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയെ യാത്രയാക്കി; എട്ട് വിക്കറ്റിന്റെ കിടലന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ദക്ഷിണാഫ്രിക്കയെ യാത്രയാക്കി; എട്ട് വിക്കറ്റിന്റെ കിടലന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍
ലണ്ടന്‍ , തിങ്കള്‍, 12 ജൂണ്‍ 2017 (09:39 IST)
ജീവന്‍മരണ പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആധികാരിക വിജയവുമായി ഇന്ത്യ ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. സെമി പ്രവേശനത്തിന് വിജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 44. 3 ഓവറിൽ 191 ഓൾ ഔട്ട്. ഇന്ത്യ 38 ഓവറിൽ രണ്ട് വിക്കറ്റിന് 193. 
 
ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളർമാർ കുറച്ച് നേരം വിറപ്പിച്ചു. എന്നാല്‍ ശിഖര്‍ ധവാന്റെയും നായകന്‍ കോഹ്‌ലിയുടേയും മുന്നില്‍ അതൊന്നും വിലപ്പോയില്ല. ധവാന്‍ 83 പന്തില്‍ നിന്ന് 78 റണ്‍സും കോഹ്‌ലി 101 ബോളില്‍ നിന്ന് 76 റണ്‍സുമാണ് നേടിയത്. രോഹിത് ശര്‍മ 12 റണ്‍സെടുത്ത് പുറത്തായി. യുവരാജ് പുറത്താകാതെ 23 റണ്‍സ് നേടി.  
 
നേരത്തെ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു. 53 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോകാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഭുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഓസ്ട്രേലിയൻ ദുരന്തം; ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്, ബംഗ്ലാദേശ് സെമിയിൽ !