Webdunia - Bharat's app for daily news and videos

Install App

ഞാനും അക്തറും കളിച്ചില്ല, സെവാഗിന് ട്രിപ്പിൾ സെഞ്ചുറി തളികയിൽ വെച്ച് കൊടുക്കുകയായിരുന്നു: സഖ്‌ലെയ്‌ൻ

Webdunia
ശനി, 11 ജൂലൈ 2020 (19:34 IST)
മു‌ൾട്ടാൻ ടെസ്റ്റിൽ വിരേന്ദർ സെവാഗിന് ട്രിപ്പിൾ സെഞ്ചുറി പാകിസ്ഥാൻ തളികയിൽ വെച്ച് നൽകുകയായിരുനുവെന്ന് പാക് മുൻ താരം സഖ്‌ലെയ്‌ൻ മുഷ്‌താഖ്. സെവാഗിന്റെ ട്രിപ്പിളിനേക്കാൾ മൂല്യം പാകിസ്ഥാനെതിരെ സച്ചിൻ ചെന്നൈയിൽ നെടിയ സെഞ്ചുറിക്കുണ്ടെന്നും സഖ്‌ലെയ്‌ൻ പറഞ്ഞു.
 
സെവാഗ് ഒരു മോശം താരമാണെന്ന് എനിക്ക് അഭിപ്രായമില്ല. അന്ന് സെവാഗിന് സാഹചര്യമെല്ലാം അനുകൂലമായിരുന്നു. അന്ന് പാകിസ്ഥാൻ ടീമിൽ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായിരുന്നു. അവിചാരിതമായാണ് അന്ന് ഇൻസമാം നാങ്കനായത്. പാക് ടീമിന് തയ്യാറെടുപ്പിന് പോലും സമയം ലഭിച്ചില്ല.പരിക്ക് കാരണം ഷുഹൈബ് അക്തര്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എനിക്കും കളിക്കാന്‍ സാധിച്ചില്ല.മുൾട്ടാനിലെ ഫ്ലാറ്റ് വിക്കറ്റിൽ ബൗളർമാർ നന്നായി ബുദ്ധിമുട്ടി. സെവാഗിന് ട്രിപ്പിൾ തളികയിൽ വെച്ച് കൊടുക്കുന്നത് പോലെയായിരുന്നു മത്സരം. സഖ്‌ലെയ്‌ൻ പറഞ്ഞു.
 
സെവാഗ് അപകടകാരിയാ ബാറ്റ്സ്മാനാണെന്നതിൽ തർക്കങ്ങളില്ലെന്നും എന്നൽ മുൾട്ടാനിൽ സെവാഗ് നേടിയ സെഞ്ചുറിയേക്കാൾ മികച്ചതായിരുന്നു 99ൽ സച്ചിൻ പാകിസ്ഥാനെതിരെ ചെന്നൈയിൽ നേടിയ സെഞ്ചുറിയെന്നും സഖ്‌ലെയ്‌ൻ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ഏകദിനത്തിലും ഗില്‍ നായകനാകും; ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തിന്റെ അവസാന ഊഴം

Rajasthan Royals: രാജസ്ഥാനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല; സഞ്ജുവിനു പുറമെ മറ്റൊരു സൂപ്പര്‍താരത്തെയും റിലീസ് ചെയ്യുന്നു

Virat Kohli and Rohit Sharma Comeback: ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയും രോഹിത്തും കളിക്കുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണം?

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

Sanju Samson:സഞ്ജു പറഞ്ഞിട്ടാകാം ബട്ട്‌ലറെ പുറത്താക്കിയത്, വൈഭവ് വന്നതോടെ പണി പാളി, ആരോപണവുമായി മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments