Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റോക്‌സിന്റേത് നിയന്ത്രണമുള്ള ആക്രമണ സ്വഭാവം: ഇംഗ്ലണ്ടിനെ നയിക്കാൻ യോഗ്യനെന്ന് സച്ചിൻ

സ്റ്റോക്‌സിന്റേത് നിയന്ത്രണമുള്ള ആക്രമണ സ്വഭാവം: ഇംഗ്ലണ്ടിനെ നയിക്കാൻ യോഗ്യനെന്ന് സച്ചിൻ
, വ്യാഴം, 9 ജൂലൈ 2020 (11:44 IST)
കൊവിഡ് ഇടവേളക്ക് ശേഷം ആദ്യമായി നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റിൻ‌ഡീസിനെതിരെ ഇംഗ്ലണ്ടിനെ നയിക്കുന്നത് ടീമിലെ ഓൾറൗണ്ടറായ ബെൻ സ്റ്റോക്‌സാണ്. ഇംഗ്ലണ്ട് സ്ഥിരം ടെസ്റ്റ് നായകന്‍ ജോ റൂട്ടിന്റെ അഭാവത്തിലാണ് സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കിയത്. ഇപ്പോഴിതാ ക്യാപ്‌റ്റനാവാൻ എന്തുകൊണ്ടും യോഗ്യനായ താരമാണ് സ്റ്റോക്‌സെന്ന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻടെൻഡുൽക്കർ.
 
മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് സ്റ്റോക്‌സ്. പല വേദികളിലായി നമ്മള്‍ അത് കണ്ടിട്ടുണ്ട്. ആക്രമണസ്വഭാവത്തിനൊപ്പം വളരെ നിയന്ത്രണമുള്ള മനസ്സും പ്രതിരോധിച്ച് കളിക്കാനുള്ള മികവും അദ്ദേഹത്തിനുണ്ട്. നിയന്ത്രിതമായ അഗ്രഷൻ അദ്ദേഹത്തെ കൂടുതൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനും നല്ലൊരു നായകനാകാനും സഹായിക്കുമെന്നും സച്ചിൻ പറഞ്ഞു.
 
മുൻ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുമായിമൊരു ചാറ്റ് ഷോയിലാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ഇഎസ്‌പിഎൻ