Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നത്തെ കളി കണ്ടപ്പോൾ സച്ചിൻ ഇത്രയും വലിയ താരമാകുമെന്ന് കരുതിയില്ല: വഖാർ യൂനിസ്

അന്നത്തെ കളി കണ്ടപ്പോൾ സച്ചിൻ ഇത്രയും വലിയ താരമാകുമെന്ന് കരുതിയില്ല: വഖാർ യൂനിസ്
, ഞായര്‍, 5 ജൂലൈ 2020 (14:34 IST)
രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ സമയത്ത് പതിനാറുകാരനായ സച്ചിൻ ടെൻഡുൽക്കർ ഇത്രയും വലിയ ക്രിക്കറ്റ് താരമാകുമെന്ന് കരുതിയിരുന്നില്ലെന്ന് പാകിസ്ഥാൻ താരം വഖാർ യൂനിസ്.1989ൽ സച്ചിൻ അരങ്ങേറ്റം കുറിക്കുമ്പോൾ എതിരാളികളായിരുന്ന പാക്ക് ടീമിൽ അംഗമായിരുന്നു വഖാർ യൂനിസ്.
 
ആദ്യ കാഴ്‌ചയിൽ വലിയ താരമാകുന്നതിന്റെ ലക്ഷണങ്ങളൊന്നും സച്ചിൻ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സ്കൂൾ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കിയ സച്ചിൻ അന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.അത്ഭുതങ്ങൾ സേഷ്ടിക്കാൻ സാധിക്കുന്ന വണ്ടർ കിഡ് എന്ന നിലയിലായിരുന്നു ചർച്ച. എന്നാൽ ആദ്യ കാഴ്ചയിൽ ഒരു മഹാനായ താരമാകും എന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ സച്ചിനിൽ കണ്ടില്ല. എന്നാൽ സച്ചിൻ തൊട്ടതെല്ലാം പൊന്നായി മാറിയെന്നും കഠിനാധ്വാനത്തിലൂടെയാണ് സച്ചിൻ ഉയരങ്ങൾ കീഴടക്കിയതെന്നും വഖാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഡ്‌മിന്റൺ ഇതിഹാസതാരം ലിൻ ഡാൻ വിരമിച്ചു