Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പൊട്ടിത്തെറിക്കുന്ന ക്യാപ്‌റ്റനും ബുദ്ധിരാക്ഷസനായ ധോണിയും കട്ടയ്‌ക്കു നിന്നാല്‍ അത് വീണ്ടും സംഭവിക്കും’; നയം വ്യക്തമാക്കി കപില്‍ രംഗത്ത്

ന്യൂഡല്‍ഹി , വെള്ളി, 2 മാര്‍ച്ച് 2018 (16:41 IST)
മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പില്‍ കളിക്കുമോ എന്ന ചര്‍ച്ച സജീവമായിരിക്കെ മഹിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കപില്‍ ദേവ്.

വരുന്ന ലോകകപ്പില്‍ ധോണി ടീമില്‍ ഉണ്ടാകണം. വിരാട് കോഹ്‌ലിയും ധോണിയും ഒരു ടീമില്‍ അണിനിരന്നാല്‍ നമ്മള്‍ക്കാകും ലോകകപ്പ് സാധ്യതയെന്നും കപില്‍ പറഞ്ഞു.

ശാന്തനും അതിനൊപ്പം ബുദ്ധിമാനുമായ കളിക്കാരനാണ് ധോണിയെങ്കില്‍ അക്രമണോത്സുകതയുടെ പര്യായമാണ് കോഹ്‌ലി. ഇരുവരും ഒരു നിരയില്‍ അണിനിരക്കുന്നതോടെ ടീമിന് കരുത്ത് വര്‍ദ്ധിക്കും. അതോടെ അക്രമണോത്സുകതയും ശാന്തതായും കൂടിച്ചേരുന്ന ടീമാകും ഇന്ത്യയെന്നും കപില്‍ പറഞ്ഞു.

ടീമിലെ എല്ലാവരും ശാന്തരായാല്‍ കുഴപ്പമാണ്, എന്നാല്‍ അക്രമണോത്സുകത അധികമായാലും പ്രശ്‌നമാണ്. ധോണിയും കോഹ്‌ലിയും ഒരുമിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. അതോടെ ടീം ഇന്ത്യ കൂടുതല്‍ ശക്തമാകുമെന്നും കപില്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്‌മര്‍ക്ക് ശ​സ്ത്ര​ക്രി​യ; താരത്തിന് ലോകകപ്പ് നഷ്‌ടമാകുമോ ? - ആരാധകര്‍ നിരാശയില്‍