ധോണിയും കോഹ്‌ലിയും ഉന്നയിച്ച ആവശ്യം ഓസീസ് ക്രിക്കറ്റിലും പടരുന്നു; തുറന്നു പറഞ്ഞ് വാര്‍ണര്‍ രംഗത്ത്
ധോണിയും കോഹ്‌ലിയും ഉന്നയിച്ച ആവശ്യം ഓസീസ് ക്രിക്കറ്റിലും പടരുന്നു; തുറന്നു പറഞ്ഞ് വാര്‍ണര്‍ രംഗത്ത്
റൊട്ടേഷന്‍ രീതി ഫലവത്തായി നടപ്പാക്കി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും അതേ ആവശ്യവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും രംഗത്ത്.
തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്. രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിയുക എന്ന അഭിലാഷം മനസില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഞങ്ങള്‍ വിശ്രമം വേണമെന്ന് പറയില്ല. അക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ശ്രദ്ധിക്കേണ്ടതെന്നും വാര്‍ണര്‍ വ്യക്തമാക്കി.
റൊട്ടേഷന്‍ രീതി നടപ്പാക്കേണ്ട സാഹചര്യം ഇപ്പോള്‍ ടീമിലുണ്ട്. താരങ്ങളുടെ മാനസികാവസ്ഥ അത്തരത്തിലാണ്. ബോര്‍ഡാണ് താരങ്ങളുടെ ഭാവി സംബന്ധിച്ച് അനുകൂല നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.
ബിഗ് ബാഷ് താരങ്ങള്‍ അന്താരാഷ്ട്ര കളിക്കാരേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. യുവാക്കള്‍ നിറഞ്ഞ ട്വന്റി-20 ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് ഇതിന് ഉദ്ദാഹരണമാണെന്നും വാര്‍ണര്‍ പറഞ്ഞു. ആഷസില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനോട് 4-1ന് ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് വാര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.