Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുകൊടുക്കാതെ ഫ്രാഞ്ചൈസികൾ, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് പേർക്ക് 14 കോടിക്ക് മുകളിൽ പ്രതിഫലം

വിട്ടുകൊടുക്കാതെ ഫ്രാഞ്ചൈസികൾ, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് പേർക്ക് 14 കോടിക്ക് മുകളിൽ പ്രതിഫലം
, വ്യാഴം, 18 ഫെബ്രുവരി 2021 (18:52 IST)
ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് താരങ്ങൾക്ക് 14 കോടിയിലധികം പ്രതിഫലം. ടൂർണമെന്റിൽ ഇതുവരെയുള്ള സീസണുകളിൽ ഇതാദ്യമായാണ് 3 താരങ്ങൾക്ക് 14 കോടിയിലേറെ വില ലഭിക്കുന്നത്.
 
ഐപിഎല്ലിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്‌ക്ക് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.യുവരാജിന്റെ 16 കോടി രൂപയെന്ന റെക്കോർഡാണ് മോറിസ് തകർത്തത്. ഓസീസ് വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെല്ലിനായി 14.25 കോടി രൂപയാണ് ബാംഗ്ലൂർ മുടക്കിയത്. 
 
അതേസമയം ന്യൂസിലൻഡിന്റെ പുത്തൻ താരോദയമായ കെയ്‌‌ൽ ജാമിസണിനെ 15 കോടി മുടക്കി ബാംഗ്ലൂർ സ്വന്തമാക്കി. താരത്തിന്റെ ആദ്യ ഐപിഎൽ സീസൺ കൂടിയാണിത്. ഓസീസിന്റെ തന്നെ മറ്റൊരു യുവപേസറായ ജെജെ റിച്ചാർഡ്‌സനാണ് 14 കോടി സ്വന്തമാക്കിയ മറ്റൊരു താരം. പഞ്ചാബ് സൂപ്പർ കിംഗ്‌സാണ് താരത്തെ വാങ്ങിയത്. ബിഗ് ബാഷ് ലീഗിലെ മിന്നും പ്രകടനമാണ് താരത്തിന്റെ വില ഇത്രയും ഉയർത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിലെ എക്കാലത്തെയും വിലപിടിപ്പുള്ള താരമായി ക്രിസ് മോറിസ്, സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസ്