Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റ് ക്രിക്കറ്റിൽ തലമുറമാറ്റം? ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാല് സീനിയർ താരങ്ങൾ പുറത്തേക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ തലമുറമാറ്റം? ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാല് സീനിയർ താരങ്ങൾ പുറത്തേക്ക്
, വ്യാഴം, 10 ഫെബ്രുവരി 2022 (20:39 IST)
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ടീമിൽ നിന്നും 4 സീനിയർ താരങ്ങൾ പുറത്തായേക്കുമെന്ന് റിപ്പോർട്ട്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെയും പ്രഖ്യാപിക്കേണ്ടതായുണ്ട്.
 
ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ തന്നെ ടെസ്റ്റ് ടീം നായകനായേക്കുമെന്നാണ് സൂചന. കെഎൽ രാഹുലാണ് ക്യാപ്‌റ്റൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം.ഇന്ത്യൻ ടീമിനെ സീനിയർ താരങ്ങളായ ഇഷാന്ത് ശർമ,വൃദ്ധിമാൻ സാഹ, അജിങ്ക്യ രഹാനെ,ചേതേശ്വർ പുജാര എന്നിവർക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിൽ ഇടം ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
 
ഇഷാന്തും സാഹയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ നിരയിലുണ്ടായിരുന്നു. എന്നാൽ ഒരു മത്സരത്തിലും ഇറങ്ങാൻ ഇരുതാരങ്ങൾക്കും സാധിച്ചില്ല. നിരന്തരമായ മോശം ഫോമാണ് സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയുടെയും പുജാരയുടെയും പുറത്താക്കലിലേക്ക് നയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരാനിരിക്കുന്ന മെഗാലേലം നിർണായകം: രാജസ്ഥാനിന്റെ ഭാവിപദ്ധതി വ്യക്തമാക്കി സഞ്ജു