Webdunia - Bharat's app for daily news and videos

Install App

പ്രായമേറിയിരിക്കാം, പക്ഷേ ഇപ്പോഴും വിജയസൂര്യൻ: 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ്: ലെജൻഡ്സ് ലീഗിൽ മാരക പ്രകടനവുമായി ജയസൂര്യ

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:54 IST)
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ബോളുകൊണ്ട് ആറാടി സനത് ജയസൂര്യ. ജയസൂര്യയുടെ തകർപ്പൻ ബൗളിങ്ങിൻ്റെ ബലത്തിൽ ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ശ്രീലങ്ക ലെജൻഡ്സ് നേടിയത്.
 
മത്സരത്തിൽ നാലോവറിൽ രണ്ട് മെയ്ഡനടക്കം 3 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റുകളാണ് ജയസൂര്യ വീഴ്ത്തിയത്. ജയസൂര്യയുടെ ബൗളിങ് ബലത്തിൽ ഇംഗ്ലണ്ട് 78 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ലെജൻഡ്സ് 14.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വീജയലക്ഷ്യം മറികടന്നു.
 
2 കളികളിൽ രണ്ടീലും വിജയിച്ച് തിലകരത്ന ദിൽഷൻ നയിക്കുന്ന ശ്രീലങ്കൻ ലെജൻഡ്സാണ് പോയൻ്റ് ടേബിളിൽ ഒന്നാമത്. കളിച്ച ഒരു മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ലെജൻഡ്സാണ് പട്ടികയിൽ രണ്ടാമത്. ശ്രീലങ്ക,ഇന്ത്യ,വെസ്റ്റിൻഡീസ്,സൗത്താഫ്രിക്ക,ഇംഗ്ലണ്ട്,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ന്യൂസിലൻഡ് ടീമുകളാണ് ലെജൻഡ്സ് ലീഗിൽ മത്സരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ഏകദിനത്തിലും ഗില്‍ നായകനാകും; ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തിന്റെ അവസാന ഊഴം

Rajasthan Royals: രാജസ്ഥാനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല; സഞ്ജുവിനു പുറമെ മറ്റൊരു സൂപ്പര്‍താരത്തെയും റിലീസ് ചെയ്യുന്നു

Virat Kohli and Rohit Sharma Comeback: ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയും രോഹിത്തും കളിക്കുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണം?

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

Sanju Samson:സഞ്ജു പറഞ്ഞിട്ടാകാം ബട്ട്‌ലറെ പുറത്താക്കിയത്, വൈഭവ് വന്നതോടെ പണി പാളി, ആരോപണവുമായി മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments